''പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്, മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല''; രമേശ് ചെന്നിത്തല

ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു
''പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്, മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല''; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെകുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു. ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല.സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു . ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com