"റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തം": രമേശ് ചെന്നിത്തല

ദേശീയപാതയുടെ നിർമാണവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന് മുഖ‍്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ചെന്നിത്തല പറഞ്ഞു
ramesh chennithala against pinarayi vijayan government
രമേശ് ചെന്നിത്തല
Updated on

തിരുവനന്തപുരം: ദേശീയപാത തകർന്നു വീണ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തുള്ള റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയപാതയുടെ നിർമാണവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന് മുഖ‍്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''കേരളത്തിൽ മഴ തുടങ്ങിയിട്ടെയുള്ളൂ. ആദ‍്യത്തെ മഴയ്ക്ക് ഇതാണ് സ്ഥിതിയെങ്കിൽ മഴ ശക്തമാവുമ്പോൾ ഉദ്ഘാടനം ചെയ്യാൻ പുതിയ ദേശീയപാത ഉണ്ടാവുമോയെന്ന കാര‍്യം സംശയമാണ്'' രമേശ് ചെന്നിത്തല പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com