''കോൺഗ്രസിന് ആരെയും സംരക്ഷിക്കേണ്ടതില്ല, ജാമ്യ ഹർജിയിൽ തീരുമാനമറിഞ്ഞ ശേഷം തുടർനടപടി'': രമേശ് ചെന്നിത്തല

മുൻകൂർ ജാമ്യ ഹർജിയിലെ തീരുമാനം അറിഞ്ഞ ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളെ കാണു
ramesh chennithala against rahul mamkootathil

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: കോൺഗ്രസിന് ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉചിതമായ തിരുമാനം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അൽപസമയത്തിനകം വിധി പറയും. അത് അറിഞ്ഞ ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പാർട്ടി നിലപാടും നടപടികളും അറിയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, രാഹുലിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡിന്‍റെ ഭാഗത്തു നിന്നും ഉള്ളതെന്നാണ് വിവരം. ദീപാദാസ് മുൻഷി അടക്കമുള്ളവർ രാഹുലിനെതിരേ രംഗത്തെത്തിയതായാണ് വിവരം. വിഷയം ചെറുതല്ലെന്നും പരാതി ഗൗരവമുള്ളതാണെന്നുമാണ് ദേശീയ തലത്തിലെ വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com