രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലfile

വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാൽ; സജി ചെറിയാനെതിരെ ചെന്നിത്തല

നാളെ മുതൽ എല്ലാവരും വെള്ളമടിച്ച് സ്റ്റേഷനിലെത്തി ഇതേ കലാപ്രവർത്തനം നടത്തിയാൽ നാടിന്‍റെ സ്ഥിതിയെന്താകും

തിരുവനന്തപുരം: നടൻ വിനായകന്‍റേത് കലാപ്രവർത്തനമെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന് മറുപടി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സാംസ്കാരിക മന്ത്രിക്കു ചേർന്ന രീതിയല്ല സജി ചെറിയാന്‍റേത്. വിനായകനെ മന്ത്രി പിന്തുണയ്ക്കുന്നത് ഇടതുസഹയാത്രികൻ എന്ന നിലയ്ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.

അനാവശ്യമായി വർത്തമാനം പറഞ്ഞ് ഇനിയും മന്ത്രി സ്ഥാനം കളയരുതെന്നാണ് സജി ചെറിയാനോട് പറ‍യാനുള്ളത്. വിനായകൻ നട്തതിയത് കലസാപ്രവർത്തനമാണന്നാണ് മന്ത്രി പറഞ്ഞത്. നാളെ മുതൽ എല്ലാവരും വെള്ളമടിച്ച് സ്റ്റേഷനിലെത്തി ഇതേ കലാപ്രവർത്തനം നടത്തിയാൽ നാടിന്‍റെ സ്ഥിതിയെന്താകുമെന്ന് മന്ത്രി ആലോചിച്ചിട്ടുണ്ടോ. സാംസ്കാരിക മന്ത്രിയുടെ നിലപാട് ഇതാണെങ്കിൽ നാടിന്‍റെ സ്ഥിതി എന്താകുമെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com