"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് ചെന്നിത്തല

ഇത്ര ഭീമമായ തുക ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു
ramesh chennithala global ayyappa summit
ramesh chennithala
Updated on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തു വിടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒറ്റ ദിവസത്തെ പരിപാടിക്കു വേണ്ടി എട്ടു കോടി രൂപ ചെലാവായതിന്‍റെ ലോജിക്ക് പിടികിട്ടുന്നില്ലെന്നും ഇത്ര ഭീമമായ തുക ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഏതൊക്കെ ഇനത്തിലാണ് പണം ചെലവായതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഇതിൽ ഭൂരിപക്ഷം വേണ്ടപ്പെട്ടവർക്കുള്ള കമ്മിഷനാണെന്നും ഇത് അടിമുടി കമ്മിഷൻ സർക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com