
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം ലഭിക്കാതിരുന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തല ഒടുവിൽ നിലപാട് വ്യക്തമാക്കി. പ്രവര്‍ത്തക സമിതി രൂപീകരണത്തിൽ ഒഴിവാക്കപ്പെട്ടത് തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നി. 19 വർഷം മുന്‍പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവി വീണ്ടും വന്നതിൽ അസ്വാഭാവികത തോന്നി. ദേശീയ തലത്തിൽ ജൂനിയറായിരുന്ന പലരും പ്രവർത്തിക സമതിയിൽ ഉൾപ്പെട്ടതിൽ വിഷമമുണ്ടായി എന്ന കാര്യവും സത്യമാണ്.
ആർക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളാണ് അവ. വ്യക്തിരമായ ഉയർച്ച-താഴ്ചകൾക്ക് പ്രസക്തയില്ലെന്ന് പിന്നീട് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികള്‍ ഒന്നുമില്ല. തനിക്ക് പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. എ.കെ. ആന്‍റണി, ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. അവർക്കൊപ്പം തന്നെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ട്. 16 നു ചേരുന്ന പ്രവർത്തകസമിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.