താനൂർ കസ്റ്റഡിമരണത്തിൽ അട്ടിമറി, സിബിഐ അന്വേഷിക്കണം; ചെന്നിത്തല

ജിഫ്രിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നലകി. ജിഫ്രിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നീക്കങ്ങളാണ് ഇവിടെ നടക്കുന്നത്. ജിഫ്രിനെ കസ്റ്റഡിയിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയത് ഗൗരവമായ കുറ്റകൃത്യമാണ്. അയാൾ ചെയ്ത കുറ്റത്തെ ഞാൻ ന്യായീകരിക്കുന്നില്ല. പക്ഷെ കസ്റ്റഡിയിൽവെച്ച് മർദിച്ചു കൊലപ്പെടുത്താൻ ആരാണ് പൊലീസിന് അനുവാദം നൽകിയത്. കസ്റ്റഡിമരണം ഉണ്ടാകുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല, പോസ്റ്റ് മാർട്ടം റിപ്പോർട്ട് തിരുത്താനുള്ള ശ്രമങ്ങളും പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ ആന്തരികാവയവങ്ങളിൽ 27 പരിക്കുകളുണ്ട്. അദ്ദേഹത്തിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ പൊലീസ് തയാറാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ക്രൂരമായി മർദ്ദനമേറ്റതായി പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com