ഓരോ അടിക്കും കണക്ക് പറയിക്കും; പൊലീസുകാർക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

പൊലീസുകാർ ഇത്രത്തോളം അധപതിച്ചു എന്നതോർത്ത് മുൻ ആഭ‍്യന്തരമന്ത്രി എന്ന നിലയിൽ ലജ്ജ തോന്നുന്നു
Every stroke will count; Ramesh Chennithala warned the police
രമേശ് ചെന്നിത്തല
Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളിൽ പ്രിതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ നരനായാട്ട് നടത്തിയ പൊലീസുകാർക്കെതിരെ താക്കീതുമായി രമേശ് ചെന്നിത്തല.

പൊലീസുകാർ കരുതിയിരുന്നോളു ഓരോ അടിക്കും കണക്കുപറയിക്കും അബിൻ വർക്കിയെ തല്ലിചതക്കുന്ന ദ‍്യശ‍്യങ്ങൾ കണ്ട് ഞെട്ടിപ്പോയി. പൊലീസുകാർ ഇത്രത്തോളം അധപതിച്ചു എന്നതോർത്ത് മുൻ ആഭ‍്യന്തരമന്ത്രി എന്ന നിലയിൽ ലജ്ജ തോന്നുന്നുവെന്നും ചെന്നിത്തല വ‍്യക്തമാക്കി.

"ക്രൂരമായ മർദ്ദനം നടത്തുന്ന ഈ പൊലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം."രമേശ് ചെന്നിത്തല ആവശ‍്യപെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com