കേരളത്തിൽ ബിജെപി സീറ്റെണ്ണം രണ്ടക്കമെത്തും: രാജ്‌നാഥ് സിങ്

കേരളത്തിൽ ബിജെപി സീറ്റെണ്ണം രണ്ടക്കമെത്തും: രാജ്‌നാഥ് സിങ്

മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളിൽ ഒന്നായി ഭാരതം മാറിയെന്നും പ്രതിരോധ മന്ത്രി
Published on

കണ്ണൂർ: കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കും. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു.

മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളിൽ ഒന്നായി ഭാരതം മാറി. 2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്താകും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആലോചിക്കുന്നത്. ആദിവാസി മേഖലകളിൽ ഹോം സ്റ്റേകൾ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. ഞങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമില്ല. 2014 ൽ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു.

രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു. അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com