രൺജീത് ശ്രീനിവാസൻ‌ കൊലക്കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 4 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

രൺജീത് ശ്രീനിവാസൻ‌ കൊലക്കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 4 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസൻ‌ കൊല്ലപ്പെട്ടത്
Published on

കൊച്ചി: ബിജെപി നേതാവ് അഡ്വക്കറ്റ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നു മുതൽ നാലുവരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ്, അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ സർ‌ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നേരത്തെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. ഈ സാഹചര്യത്തിൽ ശിക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതി 15 പ്രതികൾക്കും നോട്ടീസയച്ചിരുന്നു.

2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസൻ‌ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, തൈവേലിക്കകം സറഫുദ്ദീൻ, ഉടുമ്പിത്തറ മൻഷാദ്, ജസീബ് രാജ, തയ്യിൽ സമീർ, കണ്ണർകാട് നസീർ, ചാവടിയിൽ സക്കീർ ഹുസൈൻ, വെളിയിൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.

logo
Metro Vaartha
www.metrovaartha.com