റാന്നി അമ്പാടി കൊലക്കേസ്; പ്രതികൾ എറണാകുളത്ത് പിടിയിൽ

ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്
ranni ambadi murder case all 3 accused were arrested
റാന്നി അമ്പാടി കൊലക്കേസ്; പ്രതികൾ എറണാകുളത്ത് പിടിയിൽ
Updated on

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ പൊലീസ് പിടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പൊലീസ് ഇതിനെ സമീപിച്ചത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. വിശദമായ അന്വേഷണത്തില്‍ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com