രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; അതിജീവിതക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെനി നൈനാൻ

''നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേ''
rape case against rahul fenny nainan file defamation case against third survivor

രാഹുൽ മാങ്കൂട്ടത്തിൽ |ഫെനി നൈനാൻ

Updated on

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ.

നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരേ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി ചോദിച്ചു.

പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്.

മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടതെന്നും അതിജീവിത ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്നും ഫെനി പറഞ്ഞു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ഫെന്നി പറഞ്ഞു.‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com