റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

റേഷൻ ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം
റേഷൻ ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം | Ration card e KYC updation
റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽRepresentative image
Updated on

തിരുവനന്തപുരം: എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെവൈസി അപ്‌ഡേഷൻ 18ന് ആരംഭിക്കും.

അപ്‌ഡേഷൻ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രമാണ്. 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം.

ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്ഡേഷൻ നടത്താം. മുൻപ് അപ്‌ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്‌ഡേഷൻ നടത്തേണ്ടതില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com