കുടിശിക; റേഷൻ കരാറുകാർ അനിശ്ചിതകാല സമരത്തിലേക്ക്

കുടിശിക തീർത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്
Representative
Representative

തിരുവനന്തപുരം: നൂറുകോടി രൂപ കുടിശികയായതോടെ റേഷൻ കടകളിൽ സാധനങ്ങളെത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുതൽ തടസപ്പെടും.

എഫ്സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീർത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. സമരം നീണ്ടുപോയാൽ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com