സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു

പുതുക്കിയ ബില്ലിങ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് കാരണം
സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലിങ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇതോടെ വെള്ളിയാഴ്ചത്തെ റേഷന്‍ വിതരണം നിർത്തിവയ്ക്കാന്‍ സർക്കാർ നിർദേശം നൽകി.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടേയും വിവരങ്ങൽ ബില്ലിൽ ഉൾപ്പടുത്തുന്നതിന്‍റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണമായതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com