ജൂലൈമാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് റേഷൻ വിതരണം നീട്ടിയത്
ration distribution of july  extended till august 2
ജൂലൈമാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈമാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടുന്നതെന്ന് മന്ത്രി അറിയിച്ചു.

സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com