റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധി

ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കും മുൻപ് ഇപോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്
G R Anil
G R Anilfile

തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. റേഷൻ വ്യാപാരി സംഘടനയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കും മുൻപ് ഇപോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാലാണ് നിലവിൽ മാസത്തെ ആദ്യത്തെ പ്രവർത്തി ദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കാനാവുന്നത്. ഈ സാഹചര്യത്തിലാണ് മാസത്തെ ആദ്യ പ്രവൃത്തി ദിനം അവധി വേണമെന്ന ആവശ്യം റേഷൻ വ്യാപാരികൾ ഉയർത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com