നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുക 10-ാം തീയതി മുതൽ

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷൻ ഉടമകളുടെ സമരമായിരിക്കും
ration shops closed continuously 4 days
നാല് ദിവസം റേഷൻ കടകൾ തുറക്കില്ലfile image

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. ഇന്ന് റേഷൻ കടകൾ അടച്ചിട്ടത് ഇപോസ് ക്രമീകരണത്തിന്‍റെ ഭാഗമായാണ്. നാളെ ഞായറാഴ്ച. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷൻ ഉടമകളുടെ സമരമായിരിക്കും.

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 നാണ് അവസാനിച്ചത്. തുടർച്ചയായ 4 ദിവസത്തെ അവധിയോടെ ഇനി ഈ മാസത്തെ റേഷൻ വിതരണ 10 തീയതിയോടെയെ ആരംഭിക്കൂ. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ ഉടമകൾ സമരം നടത്തുന്നത്.

Trending

No stories found.

Latest News

No stories found.