മാർച്ച് 15 മുതൽ 17 വരെ റേഷൻ കടകൾ പ്രവർത്തിക്കില്ല

റേഷൻ കടകൾക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിങ് നടത്തുക.
മാർച്ച് 15 മുതൽ 17 വരെ റേഷൻ കടകൾ  പ്രവർത്തിക്കില്ല
file image

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസം നേരിട്ടതെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഈ മാസം 15, 16, 17 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ മസ്റ്ററിങ് പ്രവർത്തികൾ പൂർത്തിയാക്കും. റേഷൻ കടകൾക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിങ് നടത്തുക. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിവരെ 13,92,423 പേരുടെ മസ്റ്ററിങ് പൂര്‍ത്തീകരിച്ചു.

എന്നാല്‍ ഒരേ സമയം മസ്റ്ററിങ്ങും റേഷന്‍ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും ഭാഗീകമായി തടസപ്പെടാന്‍ ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com