ഇന്ന് റേഷന്‍ കടകൾ അടച്ചിടും

വ്യാപാരികൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

കൊച്ചി: സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികൾ നാളെ കടകളടച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ച വ്യാപകമായി റേഷന്‍ കടകൾ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

കിറ്റ് വിതരണത്തിൽ വ്യാപരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ പോസ് യന്ത്രത്തിന്‍റെ തകരാറുകൾ‌ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

logo
Metro Vaartha
www.metrovaartha.com