ഓണാവധിക്കു ശേഷം റേഷൻ കടകൾ വെള്ളിയാഴ്ച തുറക്കും; ഒപ്പം കിറ്റ് വിതരണവും

90,822 പേർക്കാണ് ഇനിയും ഓണക്കി‌റ്റ് ലഭിക്കാനുള്ളത്
ഓണാവധിക്കു ശേഷം റേഷൻ കടകൾ വെള്ളിയാഴ്ച തുറക്കും; ഒപ്പം കിറ്റ് വിതരണവും
Updated on

തിരുവനന്തപുരം: ഓണം അവധിക്കു ശേഷം വെള്ളിയാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. ഒപ്പം സൗജന്യ കിറ്റ് വിതരണവും ഉണ്ടാകും. ഓണം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കിറ്റ് കിട്ടാത്തതായി 90,822 പേരാണുള്ളത്.

കോട്ടയത്ത് മാത്രം 33,399 പേരാണ് കിറ്റ് വാങ്ങാനുള്ളത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയക്കിയത് തിങ്കളാഴ്ച വൈകിട്ടായതിനാൽ1210 പേർക്ക് മാത്രമേ കിറ്റ് ലഭിച്ചുള്ളൂ. വയനാട് ജില്ലയിൽ 7000 പേരും ഇടുക്കിയിൽ 6000 പേരും മറ്റു ജില്ലകളിലായി 2000-4000 വരെ പേർക്കും കിറ്റ് ലഭിക്കാനുണ്ട്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com