സംസ്ഥാനത്ത് റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം; പുനക്രമീകരണം ശനിയാഴ്ച വരെ

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം
ration shop in Kerala
ration shop in Kerala
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതൽ ശനിയാഴ്ച വരെയാണ് പുതിയ സമയ ക്രമം. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകിട്ടുമാണ് ഈ ദിവസങ്ങളിൽ റേഷൻ വിതരണം നടക്കുക.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം. മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തിയിരുന്നു. ശനിയാഴ്ച കഴിയുമ്പോള്‍ പ്രവര്‍ത്തിസമയം പഴയനിലയിലേക്ക് മടങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com