'ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ‍്യാപാരികൾ പിന്മാറണം': മന്ത്രി ജി.ആർ. അനിൽ

സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റേഷൻ വ‍്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു
'Ration traders should withdraw from the strike that is depriving people of food': Minister G.R. Anil
'ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ‍്യാപാരികൾ പിന്മാറണം': മന്ത്രി ജി.ആർ. അനിൽ
Updated on

തിരുവനന്തപുരം: ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ‍്യാപാരികൾ പിന്മാറണമെന്ന് ഭക്ഷ‍്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റേഷൻ വ‍്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

കമ്മിഷൻ തുക വർദ്ധിപ്പിക്കുന്നത് അടക്കമുള്ള ആവശ‍്യങ്ങൾ സർക്കാർ അനുഭാവത്തോടെയാണ് കാണുന്നതെന്നും സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മാറുമ്പോൾ ഇവ പരിഹരിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ‍്യത്തെ ഏറ്റവും ഉയർന്ന കമ്മിഷനാണ് നിലവിൽ കേരളത്തിലെ റേഷൻ വ‍്യാപാരികൾക്ക് നൽകുന്നത്. റേഷൻ വിതരണത്തിന് ചിലവാകുന്നതിന്‍റെ 20 ശതമാനം മാത്രമാണ് കേന്ദ്രം നൽകുന്നതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്താൻ തയാറാണെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com