രവദ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി രവദ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച (June 30) രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ ഇദ്ദേഹം ചുമതലയേൽക്കും.

നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്റ്ററാണ് ആന്ധ്ര പ്രദേശ് സ്വദേശിയായ രവദ ചന്ദ്രശേഖര്‍. യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ രവദ ചന്ദ്രശേഖർ.

Ravada Chandrasekhar new kerala police chief
പൊലീസ് തലപ്പത്ത് രവദ, വീണ്ടും ചർച്ചയായി കൂത്തുപറമ്പ് വെടിവയ്പ്പ്; സിപിഎമ്മിന് അതൃപ്തി

നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു നേരേ പൊലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും ചന്ദ്രശേഖറുടെ പദവിക്കുണ്ട്.

തലശ്ശേരി എഎസ്പിയായി സർവീസ് ആരംഭിച്ച രവദ കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ഓടെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായി തെരഞ്ഞെടുത്തതോടെ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com