DGP Rawada Chandrasekhar takes charge as state police chief

രവദ ചന്ദ്രശേഖർ

രവദ ചന്ദ്രശേഖർ പൊലീസ് മേധാവിയായി ചുമതലയേറ്റു

പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് അധികാരക്കൈമാറ്റ നടപടി പൂർത്തിയാക്കി.
Published on

തിരുവനന്തപുരം: രവദ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്‌.

എഡിജിപിമാർ അടക്കം പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് അധികാരക്കൈമാറ്റ നടപടികൾ പൂർത്തിയാക്കി.

മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ്​ സാഹിബ് തിങ്കളാഴ്ച പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ താത്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച്. വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് രവദ ചന്ദ്രശേഖർ അധികാരം ഏറ്റെടുത്തത്.

പൊലീസ് ആസ്ഥാനത്ത് വച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാന വളപ്പിലുള്ള സ്തൂപത്തിൽ പുതിയ പൊലീസ് മേധാവി പുഷ്പ ചക്രം അർപ്പിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹം 10.30 ഓടെ വിമാനത്തിൽ കണ്ണൂരിലേക്ക് പോകും.

logo
Metro Vaartha
www.metrovaartha.com