രാജ്യത്ത് 2000 രൂപ നോട്ടുകൾ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

റിസർവ് ബാങ്കിന്‍റേതാണ് തീരുമാനം.
രാജ്യത്ത് 2000 രൂപ നോട്ടുകൾ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

ന്യൂഡൽഹി: രാജ്യത്ത് 2000 ത്തിന്‍റെ നോട്ടുകൾ വിനിമയത്തിൽ നിന്നും പിന്‍വലിച്ചു. റിസർവ് ബാങ്കിന്‍റേതാണ് തീരുമാനം. നിലവിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടാകും. എന്നാലിത് സെപ്റ്റംബർ 30 വരെ മാത്രമേ പ്രാബല്യത്തിലുണ്ടാവുകയുള്ളു എന്ന് റിസർവ് ബാങ്ക് അറിയിച്ചു.

സെപ്റ്റംബർ 30 നകം ബാങ്കുകളിൽ എത്തി 2000 രൂപ നോട്ടുകൾ ജനം മാറ്റിയെടുക്കണമെന്നും റിസർവ് ബാങ്കിന്‍റെ ഉത്തരവിൽ പറയുന്നു. ക്ലീന്‍ നോട്ട് എന്ന പോളിസിയുടെ ഭാഗമായാണ് നോട്ടുകൾ പിന്‍വലിക്കുന്നതെന്നാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം.

ജനങ്ങൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ട് പോയി നോട്ടുകൾ മാറാവുന്നതാണ്. മെയ് 23 മുതൽ ഒരു ബാങ്കിൽ നിന്ന് ഒരു സമയം 20,000 രൂപ വരെ മാറ്റിയെടുക്കാന്‍ സാധിക്കും. ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും നോട്ടുകൾ മാറ്റിയെടുക്കാനാകുമെന്നും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com