

തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി
തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. വടൂക്കര 41-ാം ഡിവിഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി.ആർ. സുജിത്താണ് വിമത സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്.
പത്മജ വേണുഗോപാലിന്‍റെ സമ്മർദത്തെത്തുടർന്ന് വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് സുജിത്ത് പാർട്ടിയിൽ നിന്നും രാജി വച്ചിരുന്നു.
കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്‍റും മുൻ കൗൺസിലറായിരുന്ന സദാനന്ദൻ വാഴപ്പിള്ളിയാണ് ബിജെപിയുടെ ഔദ‍്യോഗിക സ്ഥാനാർഥി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയയാൾക്ക് സീറ്റ് നൽകിയത് പത്മജയുടെ ഇടപെടൽ മൂലമാണെന്നാണ് വിമതർ ആരോപിക്കുന്നത്.