'ഗോവിന്ദചാമിക്ക് പകരം അമീറുൾ ഇസ്ലാം'; കരുനാഗപ്പള്ളി സിപിഎമ്മിൽ പ്ലക്കാർഡുകളേന്തി വിമതരുടെ പ്രതിഷേധ പ്രകടനം

സമ്മേളനത്തിൽ ന‍േതൃ പാനൽ അവതരിപ്പിച്ചതിലുണ്ടായ എതിർപ്പ് പ്രതിഷേധത്തിലേക്ക് നയിക്കുകയായിരുന്നു
'Ameerul Islam replaces Govindachamy'; Rebels protest at Karunagappally CPM with placards
'ഗോവിന്ദചാമിക്ക് പകരം അമീറുൾ ഇസ്ലാം'; കരുനാഗപ്പള്ളി സിപിഎമ്മിൽ പ്ലക്കാർഡുകളേന്തി വിമതരുടെ പ്രതിഷേധ പ്രകടനം
Updated on

കൊല്ലം: കരുനാഗപ്പള്ളിയിൽ വിഭാഗീയതയെ തുടർന്ന് സിപിഎം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ സംഘർഷമുണ്ടായതിന് പിന്നാലെ കരുനാഗപ്പള്ളിയിൽ വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂർ, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉൾപ്പടെ അഞ്ച് ലോക്കൽ കമ്മിറ്റിയിൽ നിന്നുമുള്ള പ്രവർത്തകരാണ് പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. സമ്മേളനത്തിൽ ന‍േതൃ പാനൽ അവതരിപ്പിച്ചതിലുണ്ടായ എതിർപ്പ് പ്രതിഷേധത്തിലേക്ക് നയിക്കുകയായിരുന്നു.

പി. ഉണ്ണി മാറി എച്ച്.എ. സലാം വന്നത് ഗോവിന്ദചാമിക്ക് പകരം അമീറുൽ ഇസ്ലാം വന്നതിന് തുല‍്യമാണെന്ന പ്ലക്കാർഡുകളുമേന്തിയാണ് വിമതർ രംഗത്തെത്തിയത്. അഴിമതിക്കാരായ പ്രവർത്തകരെ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും മാറ്റണമെന്നാവശ‍്യപ്പെട്ടുകൊണ്ടാണ് കരുനാഗപ്പള്ളിയിലെ നേതാക്കൾക്കെതിരേ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയത്. പണവും ബാറുമുള്ളവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും ഏകപക്ഷീയ തിരുമാനമാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com