recommend relaxation on dry days
ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ file

ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ

ഡെസ്റ്റിനിഷേന്‍ വെഡിങ്ങടക്കമുള്ളവയ്ക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ
Published on

തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവ് വരുത്താൻ മദ്യനയത്തിന്‍റെ കരടിൽ ശുപാർശ. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടം വരുന്നതായുള്ള ടൂറിസം നികുതി വകുപ്പിന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് നടപടി.

ഡെസ്റ്റിനിഷേന്‍ വെഡിങ്ങടക്കമുള്ളവയ്ക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകൾ നൽകുക. നിലവിൽ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാർശ. ഏതുരീതിയിൽ ഇളവുകൾ നടപ്പാക്കണമെന്നാണ് ചട്ടങ്ങൾ രൂപീകരിച്ച് അന്തിമ മദ്യനയത്തിൽ വ്യക്തമാക്കും.

ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തി സമയം നീട്ടണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈ ഡേ കാരണം സംസ്സ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായി ചീഫ് സെക്രട്ടറി തന്നെ സെക്രട്ടിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മൂലം ഡെസ്റ്റിനേഷന്‍ വെഡിങ്ങുകള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ അടക്കം കേരളത്തിലേക്ക് വരുന്നതിന് തടസമാകുന്നതായി ടൂറിസം വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com