Recommendation to increase K.V. Thomas' travel allowance from Rs. 5 lakh to Rs. 11.31 lakh
കെ.വി. തോമസ്

കെ.വി. തോമസിന്‍റെ യാത്രാ ബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷം ആക്കാൻ ശുപാർശ

നേരത്തെ കെ.വി. തോമസിന് പ്രതിവർഷം 5 ലക്ഷം രൂപയാണ് യാത്രാ ബത്തയായി അനുവദിച്ചിരുന്നത്
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി. തോമസിന്‍റെ യാത്രാ ബത്ത ഇരട്ടിയിലധികമായ ഉയർത്താൻ ശുപാർശ. പ്രതിവർഷ ബത്തയായ അഞ്ച് ലക്ഷം രൂപ, 11.31 ലക്ഷമാക്കാനാണ് പൊതു ഭരണ വകുപ്പ് ധനകാര‍്യ വകുപ്പിനു ശുപാർശ നൽകിയിരിക്കുന്നത്.

യാത്രാ ആവശ‍്യങ്ങൾക്ക് 6.31 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെ.വി. തോമസിന്‍റെ ആവശ‍്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് അതിലും ഉയർന്ന തുകയ്ക്ക് ധനവകുപ്പിന് ശുപാർശ നൽകിയത്.

logo
Metro Vaartha
www.metrovaartha.com