
ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന
തിരുവനന്തപുരം: ഓണനാളിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 137 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ബെവ്കോ വഴി വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധനവാണ് മദ്യവിൽപ്പനയിൽ ഉണ്ടായത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്താണ്.
1.46 കോടി രൂപയുടെ മദ്യം കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നു മാത്രം വിറ്റു. ആറ് ഔട്ട്‌ലെറ്റുകള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഓണം സീസണില്‍ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.