ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഞായറാഴ്ച മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലേറെ ഭക്തർ

ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഞായറാഴ്ച മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലേറെ ഭക്തർ
Updated on

ശബരിമല: ശബരിമലയിൽ വൻ ഭക്ത ജന പ്രവാഹം. ഞായറാഴ്ച റെക്കോഡ് എണ്ണം ഭക്തജനങ്ങളാണ് പതിനെട്ടാം പടി ചവിട്ടിയത്. ഒരു സീസണിൽ ഒരു ദിവസം പതിനെട്ടാം പടി ചവിട്ടുന്ന ഏറ്റവും ഉയർന്ന സംഖ്യയായ ഒരു ലക്ഷത്തിലേറെ ഭക്തരാണ് മലകയറിയത്.

ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല. അവധി ദിവസങ്ങളും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസങ്ങളുമായതാണ് തിരക്ക് ഇത്രയും കൂടാന്‍ കാരണം. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വൻ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച രാവിലെ എത്തിയ ഭക്തർ പോലും തിങ്കളാഴ്ച രാവിലെയാണ് പതിനെട്ടാം പടി ചവിട്ടിയത്. 24 മണിക്കൂറിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ ദർശനത്തിനായി കാത്തു നിന്നു.സന്നിധാനം മുതൽ നിലയ്ക്കൽ വരെ ഭക്തരുടെ നിര നീണ്ടു. തീരക്ക് നിയന്ത്രണ വിധേയമായതോടെ പമ്പയിലേക്കുള്ള ഭക്തരുമായെത്തിയവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com