''ഒന്നും ഓർമ്മയില്ല''; നിയമനക്കോഴ കേസിൽ മലക്കം മറിഞ്ഞ് ഹരിദാസന്‍

ഇന്ന് രാവിലെയാണ് ഹരിസാദന്‍ അന്വേഷണസംഘത്തിന്‍റെ മുന്നിൽ ഹാജരായത്.
ഹരിദാസന്‍
ഹരിദാസന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസന്‍. സംഭവത്തിൽ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസന്‍ പൊലീസിനു നൽകിയ മൊഴി.

പണം നൽകിയതാരെന്നോ എവിടെ വച്ചാണ് നൽകിയതെന്നൊ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ കന്‍റോൺമെന്‍റ് പൊലീസിനു നൽകിയ മൊഴി.

ഇന്ന് രാവിലെയാണ് ഹരിസാദന്‍ അന്വേഷണസംഘത്തിന്‍റെ മുന്നിൽ ഹാജരായത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് 1 ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്‍റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഐവൈഎഫ് നേതാവ് ബാസിതിനോടും ഹരിദാസനോടും ഹാജരാകാന്‍ ഇന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ ബാസിത് ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ ദിവസവും ഇയാൾ ചോദ്യം ചെയ്യലിനു എത്തിയിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com