നിയമനക്കോഴ: ബാസിതിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, അഖിൽ സജീവ് റിമാൻഡിൽ

തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസിൽ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയിൽ വാങ്ങും
Basit | Akhil Sajeev
Basit | Akhil Sajeev
Updated on

പത്തനംതിട്ട: നിയമനക്കോഴ കേസിൽ അറസ്റ്റിലായ ബാസിതിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാത്രമല്ല കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.

തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസിൽ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയിൽ വാങ്ങും. ബാസിത് അടക്കം മറ്റ് പ്രതികൾക്കൊപ്പം അഖിലിനെയും പൊലീസ് ചോദ്യം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com