ബാസിതും ഹരിദാസനും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎൽഎയുടെ മുറിയിൽ; മൊഴി പുറത്ത്

ബാസിനും ഹരിദാസനും ഓരേ മുറിയിലാണ് താമസിച്ചിരുന്നതെന്ന് എംഎൽഎ സുനിൽ കുമാർ പറഞ്ഞു
Haridasan | Basit
Haridasan | Basit
Updated on

തിരുവനന്തപുരം: നിയമന തട്ടിപ്പു കേസ് പ്രതി ബാസിതിന്‍റെ മൊഴി പുറത്ത്. തിരുവനന്തപുരത്തെത്തിയപ്പോൾ താമസിച്ചത് എംഎഎയുടെ മുറിയിലാണെന്നാണ് ബാസിത് നൽകിയ മൊഴി. കൊടുങ്ങല്ലൂർ എംഎൽഎ സുനിൽ കുമാറിന്‍റെ മുറിയിലാണ് ഏപ്രിൽ 10,11 തീയതികളിൽ താനും ഹരിദാസനും താമസിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്.

എംഎൽഎ ഹോസ്റ്റലിൽ മുറി ലഭിച്ചത് സുഹൃത്തു വഴിയാണെന്നും തനിക്ക് എംഎൽഎയുമായും തിരുവനന്തപുരത്തും വലിയ ബന്ധമുണ്ടെന്ന് ഹരിദാസനെ കാണിക്കാനാവാം എംഎൽഎ ഹോസ്റ്റൽ തെരഞ്ഞെടുത്തതെന്നാണ് പൊലീസ് നിഗമനം.

അതേസമയം, ബാസിനും ഹരിദാസനും ഓരേ മുറിയിലാണ് താമസിച്ചിരുന്നതെന്ന് എംഎൽഎ സുനിൽ കുമാർ പറഞ്ഞു. തനിക്ക് ബാസിതിനെ അറിയില്ല, സുഹൃത്തുകളോ പാർട്ടി പ്രവർത്തകരോ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കാൻ മുറി നൽകാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താൽക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി. എന്നാൽ കന്‍റോൺമെന്‍റ് പൊലീസിന്‍റെ അന്വേഷണത്തിൽ ഹരിദാസന്‍റെ പരാതി വ്യാജമാണെന്നും ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത് ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com