അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
red alert in districts kerala today
rainRepresentative Image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തുവന്ന മുന്നറിയിപ്പു പ്രകാരം നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.

അതേസമയം, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

വിവിധ ജില്ലകളിലെ യെലോ, ഓറഞ്ച് അലർട്ടുകൾ ഇങ്ങനെ:

18 മേയ് (ശനി)

ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ഇടുക്കി, മലപ്പുറം

യെലോ അലർട്ട്: തിരുവനന്തുപരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്

19 മേയ് (ഞായർ)

റെഡ് അലര്‍ട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

യെലോ അലർട്ട്: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

20 മേയ് (തിങ്കൾ)

റെഡ് അലര്‍ട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

യെലോ അലർട്ട്: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

21 മേയ് (ചൊവ്വ)

ഓറഞ്ച് അലർട്ട്: തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂര്‍, പാലക്കാട്

യെലോ അലർട്ട്: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മലയോരമേഖലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലടക്കം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. സംസ്ഥാനത്തിന്‍റെ കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതാണ് ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന സൂചന. 

Trending

No stories found.

Latest News

No stories found.