മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജാഗ്രത

കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്
മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജാഗ്രത
Updated on

പത്തനംതിട്ട: മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തിയ സാഹചര്യത്തിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിൽ എത്തിയാൽ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും. കക്കാട്ടാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാൽ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com