

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരേ കേസ്
തൃശൂർ: ഹൈക്കോയടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിക്കരിച്ച ചിത്രകാരി ജസ്ന സലീമിനെതിരേ കേസ്. കൃഷ്ണന്‍റെ ചിത്രം വരച്ച് ശ്രദ്ധനേടിയ ആളാണ് ജസ്ന. ഗുരുവായൂർ പൊലീസാണ് ജസ്നക്കെതിരേ കെസെടുത്തത്.
മുൻപ് ഇവർ റിൽസ് ചിത്രീകരിച്ചതും കേക്കു മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണം നിലനിൽക്കുക്കെയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർഎൽബ്രൈറ്റ്ഇൻ എന്ന വ്ളാഗർക്കെതിരെയും കേസുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ്.