
റീമ
കണ്ണൂർ: കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മത്യാകുറിപ്പ് പുറത്ത്. ഭർത്താവും ഭർതൃകുടുംഊത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ഭർതൃ മാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും തന്നെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഭർത്താവ് ഇറക്കി വിട്ടെന്നും റീമ കത്തിൽ പറയുന്നു.
എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കുട്ടു നിന്നു. മകനെ വേണമെന്നുള്ള സമ്മർദം സഹിക്കാനായില്ലെന്നും മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്നും റീമ പറയുന്നു. ഈ നാട്ടിൽ തന്നെപോലുള്ള പെൺകുട്ടികൾക്ക് നീതി ലഭിക്കില്ല, നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യകുറിപ്പിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ചയോടെയാണ്.