കാര്യവട്ടത്ത് ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അടുക്കള പൂർണമായും തകർന്നു

ഉഗ്ര ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി
refrigerator explodes at rented home in kariyavattom kitchen gutted in fire

കാര്യവട്ടത്ത് ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അടുക്കള പൂർണമായും തകർന്നു

Updated on

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള പൂർണമായും കത്തി നശിച്ചു. ടൈലും കബോർഡും അടക്കം തകർന്നു.

ഉഗ്ര ശബ്ദത്തിനു പിന്നാലെ വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ വാടകയ്ക്കെടുത്ത വീട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടനെ വിദ്യാർഥികൾ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ തന്നെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അടുക്കള പൂർണമായും തീപിടിച്ചു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com