കുസാറ്റ് രജിസ്ട്രാർ ഡോ.വി. മീര സർവകലാശാലയുടെ പടിയിറങ്ങി

സർവകലാശാലയുടെ ക്ഷേമവും സുസ്ഥിരതയും ഉറപ്പു വരുത്തുന്ന സംരംഭങ്ങളുടെ ഭാഗമാകാൻ ഡോ.മീരയ്ക്ക് കഴിഞ്ഞു
dr. v meera
dr. v meera

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ.വി.മീര ഔദ്യോഗികമായി വിരമിച്ചു.കുസാറ്റിൻറെ രജിസ്ട്രാർ എന്ന നിലയിൽ ഒരു മികച്ച ഭരണാധികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.മീര. കൊവിഡ് മഹാമാരി കാലത്താണ് കുസാറ്റിൽ ജോയിൻ ചെയ്യുന്നത്. സർവകലാശാലയുടെ ക്ഷേമവും സുസ്ഥിരതയും ഉറപ്പു വരുത്തുന്ന സംരംഭങ്ങളുടെ ഭാഗമാകാൻ ഡോ.മീരയ്ക്ക് കഴിഞ്ഞു.

കുസാറ്റിൽ നിന്ന് വിരമിക്കുന്ന രജിസ്ട്രാർക്ക് സർവകലാശാലയിലെ ഉദ്യോഗസ്ഥർ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു.

പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻഫിനാൻസ് ഓഫീസർ സുധീർ എം.എസ്, സിൻഡിക്കേറ്റ് അംഗം ഡോ.എസ്.എം സുനോജ്, ഡോ.ആൽഡ്രിൻ ആൻറണി, ഡോ.ഗിരീഷ് കുമാരൻ തമ്പി ബി.എസ്, ഡോ.ഹരിഗോവിന്ദ് പി.സി, ഡോ,മീര പ്രതാപൻ. അനിൽ കുമാർ.ആർ, ചിത്ര.എസ്.എച്ച്, ഡോ.എം.ഭാസി, ഡോ.ആർ.സജീവ്, ആസോസിയേറ്റ് പ്രൊഫ.ബേബി ചക്രപാണി, സിബിരാജ്.കെ.പി, ഷീബ വി.കെ, സിന്ധു എ.വി, ജോ ജോസഫ്, ഗിബി.കെ.തോമസ്, ജോളി മേർസി, അനിൽ കുമാർ എന്നിവർ സംസാരിച്ചു. രജീസ്ട്രാർക്കൊപ്പം സർവകലാശാലയിൽ നിന്ന് പടിയിറങ്ങുന്ന 10 ഉദ്യോഗസ്ഥർക്കും ഉപഹാരങ്ങൾ നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com