പുറത്തു നിന്ന് വൈദ്യുതി വാങ്ങാം; കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് തീരുമാനം
regulatory commission approves kseb to purchase electricity from outside

പുറത്തു നിന്ന് വൈദ്യുതി വാങ്ങാം; കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

Updated on

തിരുവനന്തപുരം: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്‍ഇബിക്ക് അനുമതി നല്‍കി. കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ചാണ് തീരുമാനം.

ഇതോടെ പരമാവധി 250 മെഗാ വാട്ട് വരെ പുറത്തു നിന്ന് വാങ്ങനാവുന്നതാണ്. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മേയ്‌ 15 വരെയാണ് സമയ പരിധി.

വേനൽ ചൂട് കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വൻ തോതിൽ വർധിച്ചു വരികയാണ്. പല ദിവസങ്ങളിലും പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് കടന്ന് പുതിയ റെക്കോഡിട്ടു. ഈ സാഹചര്യത്തിലാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡ് അനുമതി തേടിയത്.

logo
Metro Vaartha
www.metrovaartha.com