

കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാം; കെഎസ്ഇബിക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മിഷൻ
file
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ‍്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. 5 കമ്പനികളിൽ നിന്നായി 2027 മാർച്ച് 30 വരെ വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. റെഗുലേറ്ററി കമ്മിഷന്‍റേതാണ് നടപടി. ഇതോടെ മൊത്തം 270 മെഗാവാട്ട് വരെ വൈദ‍്യുതി ലഭിക്കും.
എന്നാൽ, യൂണിറ്റിന് 10 രൂപയിൽ കൂടരുതെന്ന് കമ്മിഷൻ കർശന നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട്. പിടിസി ഇന്ത‍്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിങ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികൾക്കാണ് അനുമതിയുള്ളത്.
നേരത്തെ 13.89 രൂപയ്ക്ക് വൈദ‍്യുതി വാങ്ങാൻ കെഎസ്ഇബി അപേക്ഷ നൽകിയിരുന്നുവെങ്കിലും റെഗുലേറ്ററി കമ്മിഷൻ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം.