വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം, മാസവാടക അടിയന്തരമായി ലഭ്യമാക്കണം; നിർദേശിച്ച് മുഖ്യമന്ത്രി

ടൗൺഷിപ്പ് നിർമാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി
rehabilitation of landslide victims chief minister issues instructions regarding rent amount

മുഖ്യമന്ത്രി പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

ടൗൺഷിപ്പ് നിർമാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി. അനുമതിയോടെ വേണ്ട മരങ്ങൾ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങൾ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റവന്യു മന്ത്രി കെ. രാജൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം തുടങ്ങിയർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com