

റെജി ലൂക്കോസ് ബിജെപിയിൽ
തിരുവനന്തപുരം: സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ. തിരുവനന്തപുരത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു.
അഗത്വ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റെജി സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി പറഞ്ഞു. ബിജെപിയുടെ ശബ്ദമായി താൻ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.