
ഉണ്ണികൃഷ്ണൻ പോറ്റി
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി കൊളളയടിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ഉന്നതരുമായുളള ബന്ധങ്ങളാണ് താൻ ശബരിമല സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.
മുൻ മന്ത്രി കടകംപളളി സുരേന്ദ്രൻ, തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാർ തുടങ്ങിയവരുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം മറയാക്കി ചെന്നൈ - ബംഗളൂരു കേന്ദ്രീകരിച്ചുളള വൻ സംഘമാണ് കവർച്ച നടപ്പാക്കിയത്. അവസാനം അവർ തന്നെ കുടുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.