ദുരിതാശ്വാസ നിധി തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അനർഹർക്ക് ധന സഹായം ലഭിച്ചെന്നാണ് വിജിലൻസ് കണ്ടെത്താൽ
ദുരിതാശ്വാസ നിധി തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി
Updated on

കൊച്ചി: മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കുകുമെന്ന വാദം അംഗീകരിക്കാനാവില്ല. ദുരിതാശ്വാസ നിധി തട്ടിപ്പിനെക്കുറിച്ച് സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ വാദം.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അനർഹർക്ക് ധന സഹായം ലഭിച്ചെന്നാണ് വിജിലൻസ് കണ്ടെത്താൽ. വിദേശികൾക്കുപോലും ഇതിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു ഇത്തരത്തിൽ കൂടുതൽ വിജിലൻസ് അന്വേഷണം മുറുകുന്ന സമയത്താണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com