കോഴഞ്ചേരിയിലെ സി കേശവന്‍ സ്മാരക സ്‌ക്വയർ നവീകരിക്കുന്നു

ആറന്മുള എം എൽ എ ആയ മന്ത്രി വീണാ ജോര്‍ജിന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്.
കോഴഞ്ചേരിയിലെ സി കേശവന്‍ സ്മാരക സ്‌ക്വയർ നവീകരിക്കുന്നു

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ 1935 മേയ് 11ലെ പ്രസംഗത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ള കോഴഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനിലെ സി. കേശവന്റെ വെങ്കല പ്രതിമയും സ്‌ക്വയറും പുനരുദ്ധരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം മാര്‍ച്ച് 18ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിക്കും .

ആറന്മുള എം എൽ എ ആയ മന്ത്രി വീണാ ജോര്‍ജിന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ബാബു യോഗത്തില്‍ അധ്യക്ഷത വഹിക്കും. പദ്ധതി പുനരുദ്ധാരണ വിശദീകരണം ഇലന്തൂര്‍ എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ് കരുണാകരന്‍ നിര്‍വഹിക്കും. അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയകൃഷ്ണന്‍ പദ്ധതി വിശദീകരിക്കും.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, മെമ്പര്‍ ഗീതു മുരളി, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ജി. ദിവാകരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. സോണി പി ഭാസ്‌കര്‍, പ്രേംകുമാര്‍, സുഗതന്‍ പൂവത്തൂര്‍, രാജന്‍ കുഴിക്കാല, സിനു എസ് പണിക്കര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിജയന്‍ കാക്കനാടന്‍ എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com