പ്രശസ്‌ത സംവിധായകൻ നിസാർ അന്തരിച്ചു

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവ് കുറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ സംവിധായകൻ
Renowned director Nisar passed away

പ്രശസ്‌ത സംവിധായകൻ നിസാർ അന്തരിച്ചു

Updated on

കോട്ടയം: ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ(65) അന്തരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദറിന്‍റെ മകനാണ്. കരൾ- ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം കുരിശുമൂടിന് സമീപം വലിയകുളത്തുള്ള മകളുടെ വസതിയിൽ. കബറടക്കം ചൊവ്വാഴ്ച ചങ്ങനാശേരി പഴയ പള്ളി ഖബർസ്ഥാനിൽ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവ് കുറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ സംവിധായകൻ എന്ന ഖ്യാതി നേടിയ സംവിധായകനാണ് നിസാർ.

1994ൽ പുറത്തിറങ്ങിയ ജയറാം നായകനായ സുദിനം ആണ് ആദ്യചിത്രം. പിന്നീട് ത്രീ മെൻ ആർമി (1995), അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995), മലയാള മാസം ചിങ്ങം ഒന്നിന് (1996), പടനായകൻ (1996), നന്ദഗോപലന്‍റെ കുസൃതികൾ (1996), ന്യൂസ്പേപ്പർ ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ബ്രിട്ടീഷ് മാർക്കറ്റ് (1998), ക്യാപ്റ്റൻ (1999), ജനനായകൻ (1999), ഓട്ടോ ബ്രദേഴ്സ് (1999), മേരാ നാം ജോക്കർ (2000), അപരൻമാർ നഗരത്തിൽ (2001), ഗോവ (2001), ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001), കായംകുളം കണാരൻ (2002), ജഗതി ജഗദീഷ് ഇൻ ടൗൺ (2002), താളമേളം (2004), ബുള്ളറ്റ്(2008), ആറു വിരലുകൾ (2017), ടൂ ഡേയ്സ് (2018), ലാഫിങ് അപ്പാർട്ട്മെന്‍റ് നിയർ ഗിരിനഗർ (2018) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com