മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് വാടക പൊലീസിന്‍റെ ഫണ്ടിൽനിന്ന്

മൂന്നു മാസത്തെ വാടകയായി രണ്ടു കോടി നാൽപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്
Rent for Kerala CM helicopter from police fund
ചിപ്സൺ ഏവിയേഷന്‍റെ ഹെലികോപ്റ്ററിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻFile

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രകൾക്കായി പൊലീസ് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരക്കോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്നു മാസത്തെ വാടകയായി രണ്ടു കോടി നാൽപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്.

ഹെലികോപ്റ്ററിന്‍റെ മൂന്നു മാസത്തെ വാടക നൽകാൻ അഭ്യർഥിച്ച് ഡിജിപി മേയ് ആറിനു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മേയ് 15ന് ധനമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് പൊലീസിനു നീക്കിവച്ചിരുന്ന തുകയിൽ നിന്ന് അധികമായി ഫണ്ട് അനുവദിച്ചത്.

ഡല്‍ഹി ആസ്ഥാനമായ ചിപ്‌സാൻ ഏവിയേഷനില്‍ നിന്ന് കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതവുമാണ് വാടക. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.